തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ ചികിത്സക്ക് പോയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവായിരിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

കേസില്‍ നല്ലരീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെകുറിച്ച്‌ തനിക്ക് അറിയില്ല. അത് കനയ്യകുമാറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു വിജയരാഘവന്‍ ഇക്കാര്യത്തില്‍ വിശദീകരിച്ചത്.