അങ്കമാലി : സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി എസ്.സി. മോര്‍ച്ച അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുറവൂര്‍ കോഴിക്കുളത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്തു.ബി.ജെ.പി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. ഷാജി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. രഞ്ജിത്ത്, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോബി പോള്‍ അരീയ്ക്കല്‍, കെ.ജി. ഷാജി, കെ.ജി. സജി, ആനന്ദ് നാരായണന്‍, എല്‍ദോ കൈപ്രമ്ബാടന്‍, മനീഷ് രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബി.ജെ.പി. അങ്കമാലി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. എസ്.സി. മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ആര്‍. പ്രിയദര്‍ശന്‍ അധ്യക്ഷനായി.