എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത് ബിജു മേനോന് നായകനാവുന്ന ചിത്രം പട്ടാമ്ബിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പത്തു ചിത്രങ്ങളുടെ സീരീസില്‍ ഒന്നാണിത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാതാക്കള്‍. നെറ്ഫ്ലിക്സ് റിലീസ് പ്രതീക്ഷിച്ചുകൊണ്ട് ഇറക്കുന്ന സീരീസാകുമിത്.
ഒരു ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന് ആണ്. നടന് സിദ്ധിഖ് ആണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
‘ആര്‍ക്കറിയാം’ എന്ന സിനിമയില്‍ എഴുപതുകള്‍ പിന്നിട്ട നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജു മേനോന് ആണ്. ഇതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് റിലീസ് ചെയ്ത ചിത്രം. പാര്‍വതി തിരുവോത്തിന്റെ അച്ഛന്റെ വേഷമാണ് ബിജു മേനോന് കൈകാര്യം ചെയ്തത്. ബിജു മേനോന് നായകനായി ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന സിനിമ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബോക്സിങ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ കഥാപാത്രത്തിനായി മോഹന്‍ലാല്‍ ബോക്സിങ് പരിശീലനം നേടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ മലയാള ചിത്രം ‘ഭ്രമം’ സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. റേ മാത്യൂസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.
‘അന്ധാദുന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. 2018ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തില്‍ തബു, ആയുഷ്മാന്‍ ഖുറാന, രാധിക ആപ്തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ റോളില്‍ ഹിന്ദിയില്‍ എത്തിയത് ആയുഷ്മാന്‍ ഖുറാന ആണ്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലെ സിനിമയാണിത്.
അന്ധരുടെ ലോകത്തെ ജീവിതം എങ്ങനെ എന്ന് പഠിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുന്ന സംഗീതജ്ഞനായ യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. തബുവിന്റെ വേഷത്തില്‍ മംമ്തയും, മാനവ് വിജ് അവതരിപ്പിച്ച വേഷത്തില്‍ ഉണ്ണി മുകുന്ദനുമെത്തും.
ചിത്രം ഒക്ടോബര്‍ മാസം ഏഴിന് ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങും. രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ഭ്രമം’. ബോളിവുഡ് ചിത്രം ‘അന്ധാധുന്‍’ മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.
എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സ്മിനു, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. തിരക്കഥയും, സംഭാഷണവും ശരത് ബാലന്.