മംഗലപുരം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ 147 റാങ്ക് നേടിയ ശില്‍പ്പയെ മംഗലപുരം ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത് പ്രസിഡന്റ് സുമ ഇടവിളാകത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വീട്ടിലെത്തിയാണ് ആദരിച്ചത്. വെയിലൂര്‍ പാറയില്‍ ശില്പഹൗസില്‍ അനില്‍ കുമാറിന്റെയും ബീനകുമാരിയുടെയും മകളാണ് ശില്പ.

ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ കെ.കരുണാകരന്‍,വി. അജികുമാര്‍,ബി.സി അജയരാജ്, അരുണ്‍ കുമാര്‍, എസ്.ജയ, ജുമൈല ബീവി, അംഗനവാടി വര്‍ക്കര്‍ പ്രീത തുടങ്ങിയവര്‍ സംബന്ധിച്ചു. ശില്‍പയുടെ സഹോദരന്‍ ശരത് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്.