ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്‍.ഡി.എഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ലജ്ജിക്കുന്നതായി കെ. സുരേന്ദ്രന്‍ പറയുന്നു. ചെങ്ങന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കഴിഞ്ഞ തവണ യു.ഡി.എഫ്. നേരിട്ട അതേ നാണക്കേടിലാണ് ഇത്തവണ എല്‍.ഡി.എഫ്. സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത് എന്നായി മാറിയെന്നു മാത്രം എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു . തിരുവന്‍വണ്ടൂരില്‍ ബി.ജെ.പി. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് എസ്.കെ. രാജീവ് അധ്യക്ഷത വഹിക്കുകയുണ്ടായി.

എന്നാല്‍ നഗരസഭാ കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്.വി. പ്രസാദ് അധ്യക്ഷനായി. മുളക്കുഴയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ അധ്യക്ഷത വഹിക്കുകയുണ്ടായി. ചെറിയനാട് നടന്ന കണ്‍വെന്‍ഷനില്‍ ബി.ജെ.പി. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ഉണ്ണി ഇടശ്ശേരില്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ജി. ജയദേവ്, മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ബി. ജയകുമാര്‍ എന്നിവരും പങ്കെടുത്തു.