കൊച്ചി: സമുദായങ്ങള്‍ പരസ്​പരം പഴിക്കുന്നതില്‍ അര്‍ഥമില്ലെന്നും കേരളത്തി​െന്‍റ സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്ന അവസ്ഥയിലേക്ക്​ പോകരുതെന്നും ഗോവ ഗവര്‍ണര്‍ പി.എസ്​. ശ്രീധരന്‍പിള്ള. മൈനോറിറ്റി ഇന്ത്യന്‍സ്​ പ്ലാനിങ്​ ആന്‍ഡ്​​ വിജിലന്‍സ്​ കമീഷന്‍ ട്രസ്​റ്റ്​ എറണാകുളത്ത്​ സംഘടിപ്പിച്ച സി.എച്ച്‌​. മുഹമ്മദ്​ കോയ അനുസ്​മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കത്തോലിക്ക സഭയിലെ വൈദികര്‍ യേശു എന്ന ആശയത്തിനായി ജീവിതം സമര്‍പ്പിച്ചവരാണ്​. അവരുടെ വാക്കുകളില്‍ സമുദായ താല്‍പര്യം ഉണ്ടാക​ുന്നത്​ സ്വാഭാവികമാണ്​. അതി​െന്‍റ പേരില്‍ വിവാദം അരുതെന്നും വിട്ടുവീഴ്​ച വേണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

മുസ്​ലിം സമുദായത്തി​െന്‍റയും ലീഗി​െന്‍റയും അതിര്​ ലംഘിക്കാതെ തന്നെ മറ്റ്​ സമൂഹങ്ങളിലേക്ക്​ കടന്നുചെല്ലാന്‍ സാധിച്ചയാളാണ്​ സി.എച്ച്‌​. കേരളത്തില്‍ ശ്രീകൃഷ്​ണ ജയന്തി പൊതു അവധിയാക്കാന്‍ തീരുമാനിച്ചത്​ സി.എച്ച്‌​ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്​.

പരസ്​പരം യോജിക്കാത്ത രാഷ്​ട്രീയത്തില്‍ പ്രവര്‍ത്തിക്കു​േമ്ബാഴും അന്യോന്യം സലാം പറയാനും ഹൃദയബന്ധം കൈമാറാനും സി.എച്ചിനോടൊപ്പം കഴിഞ്ഞിരുന്നു. ആ സ്​നേഹത്തി​െന്‍റ മര്‍മം കേരളം കാത്തു സൂക്ഷിക്കണമെന്നും പി.എസ്​. ശ്രീധരന്‍പിള്ള പറഞ്ഞു.