ന്യൂദല്‍ഹി: പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് ശുഭദിനത്തില്‍ ലതാദിദിക്ക് ആയുര്‍ ആരോഗ്യസൗഖ്യം നേര്‍ന്നത്.

ബഹുമാനപ്പെട്ട ലതാദിദിക്ക് ജന്മദിനാശംസകള്‍. താങ്കളുടെ മാധുര്യമുള്ള ശബ്ദം ലോകമെമ്ബാടും മുഴങ്ങട്ടെ. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അവരുടെ വിനയവും അഭിനിവേശവും ശ്രദ്ധേയമാണ്. ലതാ മങ്കേഷ്‌കറിന്റെ അനുഗ്രഹങ്ങള്‍ വലിയ ശക്തിയുടെ ഉറവിടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലതാ ദീദിയുടെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.