ഒയൂര്‍: കാരങ്ങന്നൂരില് 45കാരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റൂര്‍ക്കോണം ബിന്ദുവിലാസത്തില്‍ ഗോപാല കൃഷ്ണപിള്ളയുടെ മകന് ബിനു (45) ആണ് മരിച്ചത്. ഞായര്‍ വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടത്.
ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ബിനുവിനെ ഒരാഴ്ച ആയി പുറത്തുകാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ കട്ടിലില്‍ കമഴ്ന്നു കിടന്നനിലയിലാണ് മൃതദേഹം കണ്ടതെന്നും മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാര്ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.