തിരുവല്ലത്ത് സി.പി.ഐ നടത്തിവരുന്ന ടോള്‍ സമരം ഒത്തുതീര്‍ക്കാന്‍ കളക്ടര്‍ ഇടപെടണമെന്നാവ‌ശ്യപ്പെട്ട് സമരവേദിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തയച്ചു. ടോള്‍ സമരത്തിന്റെ 40ാം ദിവസം പ്രശസ്‌ത ചിത്രകാരന്‍ കാരയ്‌ക്കാമണ്ഡപം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

. കാലടി ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. യുവ കലാസാഹിതി നേമം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തിരുവല്ലം ഗോപാലകൃഷ്ണന്‍, സംഗീത സംവിധായകന്‍ ഡോ. വാഴമുട്ടം ചന്ദ്രബാബു, വിനോദ് വൈശാഖി, ഷൈജു അലക്സ്, മനുഷ്യവകാശ പ്രവര്‍ത്തക സ്‌നേഹലത, ആര്‍. അജയന്‍ പാപ്പനംകോട് അജയന്‍, ആര്‍ ശരത്ചന്ദ്രന്‍, പനത്തുറ ബൈജു, കോളിയൂര്‍ ഗോപി, വെള്ളാര്‍ സാബു എന്നിവര്‍ സംസാരിച്ചു.

. സി.പി.ഐ പ്രവര്‍ത്തകര്‍ ഭാരത് ബന്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ടോള്‍ ഉപരോധിച്ചു. സി.പി.ഐ നേമം മണ്ഡലം കമ്മിറ്റി സെക്രട്ടറി കാലടി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. ബൈജു, മിഥുന്‍, വി.എസ് സുലോചനന്‍, കാലടി പ്രേമചന്ദ്രന്‍, തിരുവല്ലം പ്രദീപ്,സുജിത്ത്, വെള്ളാര്‍ സാബു, ഷൈജുനാഥ്, രാജേഷ് കലാദേവി, ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി.