റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ 217 കോവിഡ് കേസുകള്‍. 386 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.83 ശതമാനമായി ഉയര്‍ന്നു. അതേസമയം 14 കോവിഡ് മരണവും സ്ഥിരീകരിച്ചു. 75 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് റീജിണല്‍ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ ഇരുപത്തി ഒമ്പത് വരെ രാജ്യത്ത് ഇതുവരെ ആകെ 95,76,718 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 34,616 സ്രവ സാമ്ബിളുകള്‍ ടെസ്റ്റ് നടത്തി