കോട്ടയം:കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു – സൂസന്‍ ദമ്ബതികളുടെ മകന്‍ ഐഹാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.