ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മൻ കീ ബാത്തിന്റെ 71 -ാം പതിപ്പാണ് ഇന്ന് നടക്കുക. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.