ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,616 പേർക്ക് കൊറോണ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം 28,046 പേർ രോഗമുക്തി നേടിതയതായും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു.

നിലവിൽ 3,01,442 പേരാണ് രാജ്യത്ത് കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,28,76,319 പേരാണ് കൊറോണയിൽ നിന്നും മുക്തരായത്. 97.78 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊറോണ വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ഇത്.

1.86 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 26 ദിവസമായി രാജ്യത്തെ പ്രതിദിന ടിപിആർ മൂന്നിൽ താഴെയാണ്. 1.99 ശതമാനമാണ് പ്രതിവാര ടിപിആർ. കഴിഞ്ഞ 92 ദിവസമായി രാജ്യത്തെ പ്രതിവാര ടിപിആർ മൂന്നിൽ താഴെയായി തുടരുകയാണ്.

പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 84.89 കോടി വാക്‌സിൻ ഡോഡുകൾ നൽകി. ഇതുവരെ രാജ്യത്ത് 56.16 കോടി കൊറോണ പരിശോധനകളാണ് നടത്തിയത്.