ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ നിരന്തരം പ്രകോപനങ്ങൾ തുടരുന്ന ചൈനയ്ക്ക് കൂടുതൽ വികസന പ്രവർത്തനങ്ങളിലൂടെ മറുപടി നൽകാൻ ഇന്ത്യ. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ടണലുകൾ നിർമ്മിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സൈനിക നീക്കങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ടണലുകൾ നിർമ്മിക്കുന്നത്.

ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ 10 ടണലുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഈ ടണലുകൾക്ക് 100 കിലോമീറ്ററിലധികം ദൂരമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടിയാലോചനകൾക്ക് ശേഷം ടണലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. കൂടുതൽ ടണലുകൾ നിർമ്മിക്കാനുള്ള തീരുമാനം ചൈനയെ കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിലെ വികസന പ്രവർത്തനങ്ങളാണ് പ്രശ്‌നമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഇതിന് വികസന പ്രവർത്തനങ്ങളാണ് ചൈനയ്ക്ക് പ്രശ്‌നമെങ്കിൽ അത് തുടരുമെന്നും ഇന്ത്യ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ടണലുകൾ നിർമ്മിക്കാൻ ഇന്ത്യ നീക്കം നടത്തുന്നത്.