ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട കര്‍ഷകരും കേന്ദ്രപോലീസും തമ്മില്‍ ഏറ്റുമുട്ടുന്ന നിരവധി ചിത്രങ്ങളാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിലൊന്നാണ് ഇപ്പേള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനു നേരെ അര്ദ്ധസൈനികന് ലാത്തിയോങ്ങുന്നതാണ് ചിത്രം.
‘ജയ് ജവാന് ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രവാക്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ അഹങ്കാരം കര്‍ഷകനെതിരെ ജവാന് നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. ഇത് അപകടകരമാണ്, ഈ ചിത്രം വളരെ ദുഃഖകരമാണ്’ എന്ന് ചിത്രത്തിനോടൊപ്പം അദേഹം കുറിച്ചു.
പ്രിയങ്ക ഗാന്ധിയും അതിരൂക്ഷമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ‘ ബിജെപി സര്‍ക്കാരില്‍ രാജ്യത്തിന്റെ സ്ഥിതി പരിശോധിക്കുക. ബിജെപിയുടെ ശതകോടീശ്വരരായ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ വരുമ്ബോള്‍ അവര്‍ക്ക് ചുവന്ന പരവതാനിയിട്ട് സ്വീകരണം നല്കുന്നു. എന്നാല്‍ കര്‍ഷകര്‍ എത്തുമ്ബോള്‍ റോഡുകള്‍ കുഴിക്കുന്നു. കര്‍ഷകര്‍ക്കെതിരെ അവര്‍ നിയമം ഉണ്ടാക്കിയപ്പോള്‍ അത് ശരിയാകുന്നു എന്നാല്‍ സര്‍ക്കാരിനോട അത് കര്‍ഷകര്‍ ചോദിക്കാന്‍ വരുമ്ബോള്‍ അത് തെറ്റാകുന്നു.’ എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
ഡല്‍ഹിയില്‍ കര്‍ഷകര്‍ക്കെതിരെ കേന്ദ്രസേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.