തിരുവനന്തപുരം: വിതുര സ്വദേശി മാധവനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് താജുദീന്‍ പിടിയിലായി. വിതുര പൊലീസാണ് പ്രതിയെ പിടിച്ചത്. താജുദ്ദീന്‍റെ വീട്ടില്‍ കുഴിച്ചുമൂടിയ നിലയിലാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്.

വിതുര പേപ്പാറയിലാണ് വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. താജുദ്ദീന്‍റെ വീട്ടിനുള്ളില്‍ രക്തക്കറ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

വിതുര പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ മാധവന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്.ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ഉള്‍വനത്തില്‍ നിന്ന് ഇയാള്‍ പിടിയിലായത്.