താനൂര്‍: മോഷ്ടിച്ച ബൈക്കുമായി കൊല്ലത്ത് കാമുകിയെ കണ്ട് മടങ്ങുന്ന വഴി ബൈക്ക് അപകടത്തില്‍ പെട്ടു. ഇതോടെ മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അകിബ് (ആഷിഖ് 21), പൊക്ലിന്റെ പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍ 24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുത്തരിക്കലില്‍ നിന്നും മോഷ്ടിച്ച ബൈക്കിലായിരുന്നു ഇവരുടെ യാത്ര. തെന്മലയില്‍ വെച്ച്‌ വാഹനം വിറ്റു. സംഘത്തില്‍ ഒരാളുടെ കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നു യാത്ര. കൊല്ലം ചാത്തന്നൂരില്‍ നിന്നും മറ്റൊരു ബൈക്ക് കവര്‍ന്നു. ഒരാള്‍ ബസിലും മറ്റുള്ളവര്‍ ബൈക്കിലും മടങ്ങി.

പാലക്കാട് മലപ്പുറം അതിര്‍ത്തിയില്‍ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തില്‍ പെട്ടു. തുടരന്വേഷണത്തിലാണ് 3 പേരെയും സിഐ പി.പ്രമോദ്, എസ്‌ഐ എന്‍.ശ്രീജിത്, എഎസ്‌ഐ പ്രതീഷ്, സിപിഒമാരായ എം.പി.സബറുദ്ദീന്‍, കെ.സലേഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്.