അജ്മീര്‍ : സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്കാന്‍ വയ്യാതെ യുവതി ആത്മഹത്യാ ചെയ്തു. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കാതെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. രാജസ്ഥാനിലാണ് സംഭവം.

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ തടയാതെ അതിന്റെ വീഡിയോ പകര്‍ത്താനാണ് ഭര്‍ത്താവ് ശ്രദ്ധിച്ചത്. ഇയാള്‍ വീഡിയോ യുവതിയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു ക്രൂരത തുടര്‍ന്നു.

ഗുരുതരമായ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും സഹോദരനെയും അടുത്ത ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.