സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ കേസ് തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തല്‍ യുഡിഎഫ് ആയുധമാക്കുമ്ബോള്‍, പരാതിക്കാരിയുടെ തുറന്ന് പറച്ചിലുകളാണ് എല്‍ഡിഎഫിന്‍റെ പിടിവള്ളി. കഴിഞ്ഞ നാലര വര്‍ഷക്കാലമായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കണ്ടുവരുന്ന ഒരു കാര്യത്തിന് മാത്രമാണ് മാറ്റമില്ലാത്തത്. സോളാര്‍ കേസ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും സോളാറിന്‍റെ ചൂട് തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച്‌ തുടങ്ങിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയെ വെട്ടിലാക്കി ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തല്‍ വന്നത്.അതോടെ സോളാര്‍ വീണ്ടും തലപൊക്കുകയായിരിന്നു.