ലഖ്‌നൗ: .അയോദ്ധ്യയില്‍ നടക്കാറുള്ള ‘രാം കീ ബാരാത്’ ആഘോഷം റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പരിപാടി ഉപേക്ഷിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാം വര്‍ഷവും നവംബര്‍ മാസത്തില്‍ ആണ് രാം കി ബാരാത് ആഘോഷം നടക്കുന്നത്. അയോദ്ധ്യ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ധര്‍മ്മയാത്ര മാഹാസംഘും വിശ്വഹിന്ദുപരിഷത്തും സംയുക്തമായാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

വിവിധ ക്ഷേത്രങ്ങളില്‍ നിന്നും അയോദ്ധ്യയിലേക്ക് ശ്രീരാമന്റെ വിവാഹത്തിനായി വിഗ്രഹങ്ങള്‍ പൂജിച്ച്‌ എത്തുന്ന യാത്രയാണ് നടക്കാറ്. കര്‍സേവാപുര്‍ മുതല്‍ ജനക്പുര്‍ വരെയാണ് യാത്രനടക്കാറുള്ളത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് യാത്രാ അനുഷ്ഠാനങ്ങള്‍ ആചരിക്കാറുള്ളത്.

ഇത്തവണ കൊറോണ വ്യാപനം രൂക്ഷമായതിനാല്‍ വീടുകളില്‍ നിന്നും അയോദ്ധ്യയിലെ ക്ഷേത്രത്തിലേക്ക് വരുന്നതിന് പകരം അവരവരുടെ വീടുകളില്‍ വിളക്കുകള്‍ തെളിയിച്ച്‌ അനുഷ്ഠാനം നടത്തണമെന്നാണ് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.