വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് വാരാണാസിയിലെ ബിജെപി പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. വാരാണസിയിലെ പാർലമെന്റ് മണ്ഡലത്തിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. മൺവിളക്കുകൾ കത്തിച്ചും 71 കിലോ ലഡ്ഡു മുറിച്ചുമായിരുന്നു ആഘോഷം.

ബിജെപി എംപി രൂപ ഗാംഗുലി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജിസി ത്രിപാഠി എന്നിവരുടെ സാന്നിധ്യത്തിൽ ‘കാശി സങ്കൽപ്’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

ഇൻഡോറിലെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ്‌വർഗിയ കാഴ്ച വൈകല്യമുള്ള കുട്ടികൾക്കൊപ്പം ഹിന്ദിയിൽ പാട്ട് പാടിയാണ് ജന്മദിനം ആശംസിച്ചത്.

ഇൻഡോറിലെ അനിഭൂതി ബ്ലൈൻഡ് ആശ്രമവും മഹേഷ് ബ്ലൈൻഡ് ആശ്രമവും സംഘടിപ്പിച്ച പരിപാടിയിൽ ‘കഭി കഭി മേരെ ദിൽ മെയ്ൻ ഖയാൽ ആതാ ഹേ’എന്ന് ഹിന്ദി ക്ലാസിക് ഗാനം പാടിയും വിജയ്‌വർഗിയ ആശംസകൾ നേർന്നു.