മസ്കറ്റ് : രാജ്യത്ത് ഗര്‍ഭിണികളായിട്ടുള്ള ഒമാന്‍ പൗരന്മാരും , പ്രവാസികളുമായ സ്ത്രീകള്‍ക്ക്, 2021 സെപ്റ്റംബര്‍ 18, ശനിയാഴ്ച്ച മസ്കറ്റില്‍ നിന്ന് COVID-19 വാക്സിന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ (OCEC) നിന്നാണ് ഗര്‍ഭിണികള്‍ക്ക് സെപ്റ്റംബര്‍ 18-ന് COVID-19 വാക്സിന്‍ കുത്തിവെപ്പുകള്‍ നല്‍കുന്നത്. രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെ OCEC-യില്‍ നേരിട്ടെത്തി ഇവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിനേഷനായി മുന്‍‌കൂര്‍ ബുക്കിംഗ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.