ചെന്നൈ: ​െചന്നെയില്‍ നടുറോഡില്‍ 35കാരന്‍റെ തല അറുത്തെടുത്ത്​ നാലംഗ ഗുണ്ടാ സംഘം. ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം. മുന്‍ വൈരാഗ്യമാണ്​ കൊലക്ക്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

റിയല്‍ എസ്​റ്റേറ്റ്​ ബിസിനസുകാരനായ ഗോപിയാണ്​ മരിച്ചത്​. വെങ്കടസാമി തെരുവില്‍ താമസിക്കുന്ന ഗോപി പ്രദേശത്ത്​ ഒരു പാല്‍ക്കടയും നടത്തിവന്നിരുന്നു. നേരത്തേ കുപ്രസിദ്ധ കുറ്റവാളിയായ ശിവകുമാറിന്‍റെ സംഘത്തില്‍ ഗോപിയും ഉള്‍പ്പെട്ടിരുന്നു. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു ഇയാള്‍.

‘രാത്രി 10.30ഓടെ പാല്‍ക്കടയില്‍നിന്ന്​ ഇറങ്ങിയ ശേഷം സമീപത്തെ സുഹൃത്തിന്‍റെ ബേക്കറിയില്‍ ഗോപി എത്തിയിരുന്നു. കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിക്കുകയായിരുന്നു. കടയില്‍നിന്നിറങ്ങി കാറിനടുത്തേക്ക്​ പോകുന്നതിനിടെ നാലംഗ സംഘം രണ്ടു മോ​ട്ടോര്‍ സൈക്കിളുകളിലായെത്തി വെട്ടുകത്തികൊണ്ട്​ ആക്രമിക്കുകയായിരുന്നു’ -മൈലാപൂര്‍ അസിസ്റ്റന്‍റ്​ കമീഷണര്‍ ഗൗതം പറഞ്ഞു.

ഗോപിയുടെ തല ശരീരത്തില്‍നിന്ന്​ വെട്ടിമാറ്റിയിരുന്നു. ശരീരത്തില്‍ പരിക്കേറ്റതിന്‍റെ പാടുകളുണ്ടായിരുന്നില്ല. ജനങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു അതിക്രമം. അക്രമിസംഘം വെട്ടുകത്തി കാട്ടി തടിച്ചുകൂടിയവരെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കടന്നുകളയുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികള്‍ പറയുന്നു.

ഉടന്‍തന്നെ പൊലീസ്​ സ്​ഥലത്തെത്തി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക്​ പോസ്​​റ്റ്​മോര്‍ട്ടത്തിനായി മാറ്റി. ഗോപിയും അക്രമിസംഘത്തിലെ ആളായിരുന്നുവെന്നും കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ നടന്ന ശങ്കര്‍ എന്ന വ്യക്തിയുടെ കൊലയാണ്​ ഗോപിയോടുള്ള വൈരാഗ്യത്തിന്​ കാരണമെന്നും പൊലീസ്​ പറഞ്ഞു. സംഭവത്തില്‍ കൊലപാതകകുറ്റം ചുമത്തി കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.