സൗദിയില്‍ വ്യാജ തൊഴില്‍ കാര്‍ഡ് ഉപയോഗിച്ച്‌ തൊഴില്‍ ചെയ്ത വിദേശികള്‍ പിടിയില്‍.ഏഷ്യന്‍ രാജ്യക്കാരായ 12 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്‍തത്. സൗദി തൊഴില്‍ മന്ത്രാലയവും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. റിയാദില്‍ ഒരു കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍.

നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്ബനിയെ വിളിച്ചുവരുത്തുന്നതിനും പിടിയിലായ തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.സ്‍പോണ്‍സറില്‍ നിന്ന് ചാടിപ്പോയവരെ മറ്റ് സ്ഥാപനങ്ങളില്‍ ശുചീകരണ ജോലിക്ക് എത്തിച്ചു കൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.