മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോര്‍പ്പറേഷന്‍. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. www.ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് വീട്ടിലോ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലുമോ ഇരുന്നു ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്തു മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാനാവും.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന കോഡുമായി ഔട്ട്‌ലെറ്റില്‍ എത്തിയാല്‍ ക്യൂവില്‍ നില്‍ക്കാതെ ഇതിനായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്നും മദ്യം ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതു വരെ 27 ലക്ഷം രൂപയുടെ മദ്യ വില്‍പന നടന്നു. ബുക്കിംഗ് സംബന്ധമായ പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ksbchelp@gmail.com ലോ 9946832100 എന്ന നമ്ബറിലോ അറിയിക്കാം.