ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്ബര ദക്ഷിണാഫ്രിക്കക്ക് സ്വന്തം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ അവസാന മത്സരത്തില്‍ പത്തുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്തത്.

ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുത്തപ്പോള്‍. ദക്ഷിണാഫ്രിക്ക 14.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സ് നേടി പരമ്ബര 3-0 ന് തൂത്തുവാരി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യോണ്‍ ഫോര്‍ച്യൂയിന്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്നാല്‍ 39 റണ്‍സെടുത്ത കുശാല്‍ പെരേരയ്ക്കും 24 റണ്‍സെടുത്ത ചമിക കരുണരത്‌നെയ്ക്കും മാത്രമാണ് ശ്രീലങ്കന്‍ ടീമില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.