കാറ്റലന്‍ ക്ലബ് ബാഴ്സലോണയുടെ പ്രസിഡണ്ട് ആവുന്നത് താന്‍ എപ്പോഴും സ്വപനം കാണാറുണ്ടെന്ന് ബാഴ്സലോണ പ്രതിരോധ താരം ജെറാര്‍ഡ് പികെ. എന്നാല്‍ അത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും ബാഴ്സലോണ പ്രതിരോധ താരം പറഞ്ഞു. താന്‍ വലിയൊരു ബാഴ്സലോണ ആരാധകന് ആണെന്നും എനിക്കറിയാവുന്ന രീതിയില്‍ താന്‍ ഇഷ്ട്ടപെടുന്ന ബാഴ്സലോണയെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പികെ പറഞ്ഞു.
ഒരു ദിവസം തനിക് ക്ലബിന് വേണ്ടി എന്തെകിലും ചെയ്യണമെന്ന് തോന്നുകയാണെങ്കില്‍ താന്‍ പ്രസിഡണ്ട് ആവാന്‍ മുന്നോട്ട് വരുമെന്നും പികെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം ഭാവിയില്‍ നടക്കേണ്ട കാര്യമെന്നും ഭാവിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും പികെ പറഞ്ഞു. ഉറുഗ്വ താരം ലൂയിസ് സുവാരസ് ഒരുപാട് കാലമായി ഒപ്പം കളിച്ച താരമാണെന്നും താരം ടീം വിട്ടുപോയപ്പോള്‍ തനിക്ക് ഒരുപാട് വിഷമം തോന്നിയെന്നും പികെ പറഞ്ഞു.