മൂ​വാ​റ്റു​പു​ഴ: സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റി‍െന്‍റ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി ഭി​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​രെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മൂ​വാ​റ്റു​പു​ഴ മേ​ക്ക​ട​മ്ബ് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ള​കം മേ​ക്ക​ട​മ്ബ് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു​സ​മീ​പം ശ്രീ​കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ല്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ (56), മേ​ക്ക​ട​മ്ബ് പ​ള്ളി​ക്ക് സ​മീ​പം മൂ​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ എ​ല്‍​ദോ (48) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് റി​യാ​സി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. റി​ട്ട. ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് അ​റ​സ്​​റ്റി​ലാ​യ സ​ന്തോ​ഷ്കു​മാ​ര്‍.