തിരുവനന്തപുരം: അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠമെന്നും അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ വി.ഡി. സതീശന്‍ കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ കഴിഞ്ഞുവെന്ന് ചൂണ്ടികാട്ടി.

പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്‍റെ മറുപടിയെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​ര്‍ 43 വ​ര്‍​ഷ​ത്തെ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്‌ കഴിഞ്ഞ ദിവസം​ സി.​പി.​എ​മ്മി​ല്‍ ചേര്‍ന്നിരുന്നു.