തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡനക്കേസില്‍ കെ.സി. വേണുഗോപാലിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കൈമാറി. മന്ത്രി വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് സി.ബി.ഐ അന്വേഷണ സംഘത്തിന് കൈമാറിയതെന്ന് പരാതിക്കാരി പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ രേഖകളും കൈമാറിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരായ കേസില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

കെ.സി. വേണുഗോപാലിന്​ പുറമെ എ.പി. അബ്​ദുല്ലക്കുട്ടിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ അടൂര്‍ പ്രകാശ്​, ഹൈബി ഇൗഡന്‍, ​എ.പി. അനില്‍കുമാര്‍ എം.എല്‍.എ എന്നിവരെ പ്രതി ചേര്‍ത്താണ്​ കേസ്​. സംസ്​ഥാന സര്‍ക്കാറി​ന്‍റെ ആവശ്യ പ്രകാരമാണ്​ സി.ബി.​െഎ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്​. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പ്രതി സ്​ഥാനത്തുള്ള പ്രമുഖരുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെ നടപടികളിലേക്ക് സി.ബി.ഐ അന്വേഷണ സംഘം കടക്കുക.

നേരത്തെ, ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്‍റ്​ എ.പി. അബ്​ദുല്ലക്കുട്ടിയും കോണ്‍ഗ്രസ്​ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പരാതിക്കാരി തെളിവുകള്‍ കൈമാറിയിരുന്നു. കേസന്വേഷിക്കുന്ന സി.ബി.​െഎക്ക്​ മുമ്ബാകെ മൊഴി നല്‍കവേയാണ് അന്ന്​ തെളിവുകള്‍ കൈമാറിയത്​.