മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാര്‍. നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സലീം കുമാര്‍. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാര്‍ വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത്.

“സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തില്‍ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാര്‍ & സുനിത”, എന്നാണ് സലീം കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.