തിരുവനന്തപുരം: കോണ്‍ഗ്രസ്സ വിട്ട കെ പി അനില്‍കുമാര്‍ പാര്‍ട്ടി വികാരം ഉള്‍ക്കൊള്ളാത്ത ആളാണെന്ന് ഷാഫി തുറന്നടിച്ചു.

അനില്‍കുമാറിനെ രണ്ടുതവണയാണ് നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചത്. അത്ര അവസരം പോലും ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ പി സി സി യില്‍ നടക്കുന്നത് ഏകാധിപത്യ പ്രവണതയാണെന്നും താലിബാന്‍ അഫ്‌ഗാന്‍ പിടിച്ചെടുത്ത പോലെയാണ് കെ സുധാകരന്റെ നടപടികളെന്നും രാജിവെച്ച കോണ്‍ഗ്രസ് നേതാവ് കെ.പി. അനില്‍കുമാര്‍.

ഗ്രൂപ്പിസത്തിന്റെ ഭാഗമാകാതിരുന്നതിനാല്‍ തന്നെ പാര്‍ട്ടിയുടെ ഏഴയലത്ത് അടുപ്പിച്ചില്ലെന്ന് കെ പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെപി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത്.