മംഗ്‌ളൂറില്‍ ഒരാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് സാംപിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

പരിശാധനകള്‍ക്കായി ഇയാളുടെ സ്രവം പുനെ എന്‍ ഐ വി യിലേക്ക് അയച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപോര്‍ട്. ഗോവയിലേക്കും യാത്ര ചെയ്തിരുന്നുവെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.