ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ അംഗീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന.കൊവാക്‌സിന്‍ ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഭാരത് ബയോടെക്കിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കും.

കൊവാക്‌സിന്‍ സ്വീകരിച്ച ആളുകളുടെ അന്താരാഷ്‌ട്ര യാത്ര സുഗമമാക്കാന്‍ അംഗീകാരം സഹായിക്കും.രാജ്യത്ത് നല്‍കുന്ന മൂന്ന് വാക്‌സിനുകളില്‍ ഒന്നാണ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍. വാക്‌സിന്‍ 78 ശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.