തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ആലോചനയുമായി സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതി ലഭിച്ചേക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഇതോടെ ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും.

കൊറോണയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ത്തലാക്കിയ പഞ്ചിംഗ് സംവിധാനം പുനരാരംഭിക്കുമെന്നും സൂചനയുണ്ട്. കാര്‍ഡ് ഉപയോഗിച്ചായിരിക്കും പഞ്ചിംഗ് എന്നാണം വിവരം. ബയോ മെട്രിക് സംവിധാനം പിന്നീട് പുനരാരംഭിക്കും.

നാളെ നടക്കാനിരിക്കുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.