മുന്‍ ആസ്​ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്​ഡനെ പാകിസ്​താന്‍ ക്രിക്കറ്റ്​ ടീമി​െന്‍റ പരിശീലകനായി തെരഞ്ഞെടുത്തു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെര്‍നണ്‍ ഫിന്‍ലാന്‍ഡറെയും പരിശീലക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്​. പുതിയ പി.സി.ബി ചെയര്‍മാനായി നിയമിതനായ റമീസ് രാജയാണ്​ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്​.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ കൂടുതല്‍ ആക്രമണോത്സുകവും മികവുറ്റതുമായ പ്രകടനം ടീം നടത്തുമെന്നും അതിനുവേണ്ടിയാണ്​ പുതിയ നിയമനമെന്നും റമീസ് രാജ പ്രതികരിച്ചു.

‘ലോകകപ്പുകളില്‍ വിജയിച്ച്‌ പരിചയമുള്ള താരമാണ് ഹെയ്ഡന്‍. ഒരു ആസ്‌ട്രേലിയന്‍ താരം ടീമിനൊപ്പമുണ്ടാകുന്നത് മുതല്‍ക്കൂട്ടാണ്,’ -റമീസ് രാജ പറഞ്ഞു. ഫിന്‍ലാന്‍ഡറെ തനിക്ക് നന്നായി അറിയാമെന്നും ഒാസീസിനെതിരെ മികച്ച പ്രകടനം നടത്തിയ താരത്തി​െന്‍റ സേവനം ടീമി​െന്‍റ ബൗളിങ്ങിന്​ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, ഇരുവരും ആദ്യമായാണ് പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. പരിശീലക സംഘത്തില്‍ ഹെയ്ഡനും ഫിന്‍ലാന്‍ഡറിലും എന്തായിരിക്കും റോളെന്ന്​ ഇപ്പോള്‍ വ്യക്​തമല്ല, എന്നാല്‍, ഇരുവര്‍ക്കുമൊപ്പം ഒരു മുഖ്യ പരിശീലകനെ കൂടി നിയമിക്കുമെന്നും റമീസ്​ രാജ കൂട്ടിച്ചേര്‍ത്തു.