ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം ഉണ്ടായത്. നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ക്കു​ക​യും റോ​ഡി​ന് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു മ​തി​ലി​ലി​ടി​ച്ച്‌ നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് ക​ല്ലമ്ബ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദേ​വൂ​ട്ടി എന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പൂ​വ​ന്‍​പാ​റ പു​ളി​മൂ​ട് സ്വ​ദേ​ശി ഷൈ​ബു (35) ആ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ര്‍. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കില്‍ ഇടിച്ചശേഷം മതിലില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.

ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.