കാ​ല​ടി: 58 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കാ​ല​ടി ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​ധി​കൃ​ത​ര്‍ തു​ട​രു​ന്നു. 1963 മേ​യ് 16ന് ​അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന പി.​പി. ഉ​മ്മ​ര്‍​കോ​യ​യാ​ണ് പാ​ലം പൊ​തു​ജ​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ആ​റു​വ​ര്‍​ഷം മു​മ്ബ് സ​മാ​ന്ത​ര പാ​ല​വും അ​നു​ബ​ന്ധ റോ​ഡും നി​ര്‍​മി​ക്കാ​ന്‍ 42 കോ​ടി രൂ​പ അ​ന്ന​ത്തെ യു.​ഡി.​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​പോ​ലും ഇ​തു​വ​രെ ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

നി​ല​വി​ലെ പാ​ല​ത്തി​ന്​ സ​മാ​ന്ത​ര​മാ​യി നി​ര്‍​മി​ക്കാ​നു​ള്ള സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലും ത​ര്‍​ക്ക​വും​മൂ​ലം നി​ര്‍​മാ​ണം ഇ​പ്പോ​ഴും ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്. ഇ​തി​നി​ടെ പാ​ലം ഗ​തി​മാ​റ്റി പ​ണി​യാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ത​ട​സ്സ​മാ​കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പാ​ല​ത്തി​നും അ​േ​പ്രാ​ച് റോ​ഡി​നു​മു​ള്ള അ​ലൈ​ന്‍​മെന്‍റു​ക​ള്‍​പോ​ലും ഉ​റ​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ഇ​തു​വ​രെ സാ​ധി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ആ​റു​​വ​ര്‍​ഷം മു​മ്ബ് കാ​ല​ടി​യി​ല്‍​നി​ന്നും​ താ​ന്നി​പ്പു​ഴ​യി​ല്‍​നി​ന്നു​മു​ള്ള റോ​ഡും പാ​ല​വു​മാ​യി ചേ​രു​ന്ന ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ക​യും പാ​ല​ത്തിെന്‍റ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് പെ​രി​യാ​റി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തി​രു​ന്നു.

പു​ഴ കാ​ണാ​വു​ന്ന രീ​തി​യി​ലു​ള്ള ഗ​ര്‍​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് 16 ദി​വ​സം ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഇ​തി​ന​ു​ശേ​ഷം നി​ര​വ​ധി ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പാ​ല​ത്തി​ല്‍ ചെ​ല​വ​ഴി​െ​ച്ച​ങ്കി​ലും ഇ​പ്പോ​ഴും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തി​നാ​ല വ​ലി​യ ഗ​താ​ഗ​ത​ത​ട​സ്സ​മാ​ണ് എം.​സി റോ​ഡി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ല​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ര്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും മ​റ്റും വി​ളി​ച്ചു​ചോ​ദി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും ഉ​ണ്ടാ​ക്കി​യ ദ്വാ​ര​ങ്ങ​ള്‍​ക്കു​മു​ക​ളി​ല്‍ മ​ണ്ണ​ടി​ഞ്ഞ്​ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ന​ല്ല മ​ഴ​പെ​യ്യു​ന്ന സ​മ​യ​ത്താ​ണ് കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തു​ന്ന​ത്. ഇ​ത്​ അ​ഴി​മ​തി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി പ​റ​യു​ന്നു.

കോ​ട്ട​യ​ത്തേ​ക്കു​ള്ള​ ഈ ​പ്ര​ധാ​ന പാ​ത​യി​ലൂ​ടെ​യാ​ണ്​ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​യാ​റ്റൂ​ര്‍ കു​രി​ശു​മു​ടി, ശൃം​ഗേ​രി​മ​ഠം, അ​ദി​ശ​ങ്ക​ര കീ​ര്‍​ത്തി​സ്തം​ഭം, ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ മ​ഹാ​ഗ​ണി​ത്തോ​ട്ടം, കോ​ട​നാ​ട് ആ​ന​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ദി​നേ​ന സ​ഞ്ച​രി​ക്കു​ന്ന​ത്. വാ​ഹ​ന​ക്കു​രു​ക്ക് പെ​രൂ​മ്ബാ​വൂ​ര്‍ മു​ത​ല്‍ അ​ങ്ക​മാ​ലി​വ​രെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ളു​ന്ന​ത് ശ​ബ​ര​മി​ല തീ​ര്‍​ഥാ​ട​ക​ര്‍, വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ര്‍, ദീ​ര്‍​ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​രെ ഏ​റെ വ​ല​ക്കു​ന്നു. എം.​പി, എം.​എ​ല്‍.​എ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന്​ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

2018ലെ ​പ്ര​ള​യ​ത്തെ​തു​ട​ര്‍​ന്ന് പാ​ല​ത്തി​നെ താ​ങ്ങി​നി​ര്‍​ത്തു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍​ക്ക് വ​ലി​യ വി​ള്ള​ലു​ക​ള്‍ സം​ഭ​വി​ച്ച​താ​ണ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.