പാലാ: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. അതിനെ സാധൂകരിക്കാവുന്ന നിരവധി തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്‍ പറഞ്ഞത്

പാലാ ബിഷപ്പ് പറഞ്ഞത് യാഥാര്‍ഥ്യമാണ്. അദ്ദേഹം പറഞ്ഞ കാര്യം മുന്‍വിധിയില്ലാതെ ചര്‍ച്ച ചെയ്യാന്‍ എന്തുകൊണ്ട് കേരളം തയ്യാറാകുന്നില്ല. ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. പ്രസംഗത്തിന്‍റെ പേരില്‍ ബിഷപ്പിനെ ഒറ്റപെടുത്താന്‍ അനുവദിക്കില്ല. ബിഷപ്പ് പറയുന്നത് സി.പി.എമ്മും കോണ്‍ഗ്രസും കാര്യമായി എടുക്കുന്നില്ല.
പാലാ ബിഷപ്പ് പറഞ്ഞത് വസ്തുത. കോണ്‍ഗ്രസ് ബിഷപ്പിന്‍റെ പ്രസ്താവന മോശമായി ചിത്രീകരിച്ചു. നാര്‍ക്കോട്ടിക്ക് ജിഹാദ് യാഥാര്‍ത്ഥ്യമാണ്. ബിഷപ്പ് പറഞ്ഞത് സാധൂകരിക്കാവുന്ന നിരവധി തെളിവുകളുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്ന് പാലായിലേക്ക് ആളുകള്‍ വരികയാണ്. സംസാരിക്കുന്നവരുടെ നാവരിയാമെന്ന് വിചാരിക്കരുത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി ചോദിക്കാന്‍ ആളില്ലെന്ന് കരുതരുത്. പാലാ ബിഷപ്പ് പറഞ്ഞ കാര്യത്തില്‍ അന്വേഷണം നടക്കണം. ക്രൈസ്തവ സമൂഹം സമാധാന പ്രിയരാണ്. ക്രൈസ്തവ സമൂഹത്തിന്‍റെ വോട്ടു വാങ്ങിയവര്‍ സ്വീകരിച്ചത് മനസാക്ഷിയില്ലാത്ത നിലപാടാണ്.
ഈരാറ്റുപേട്ടക്കാര്‍ വന്ന് പാലായില്‍ അഭ്യാസം നടത്തുകയാണ്. അരാജകത്വത്തിലേക്ക് മുസ്‍ലിം സംഘടനകള്‍ പോകരുത്. ലൗവ് ജിഹാദ് ഇല്ലെന്നല്ല കേന്ദ്രം പറഞ്ഞത്. പ്രണയിച്ച്‌ വിവാഹം കഴിച്ചവരെ സിറിയയില്‍ കൊണ്ടുപോയത് എന്തിനായിരുന്നു..? ഐ.എസ് റിക്രൂട്ട്മെന്‍റ് ഇല്ലെന്ന് ആരും പറയില്ലല്ലോ.. ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ സിറിയയില്‍ കൊണ്ടുപോയത് ലോകത്തിലെ പല ക്രൈസ്തവ രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാവും.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്ബില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.