ആൺകുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വച്ച് തമിഴ് നടൻ കാർത്തി. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്.

‘ സുഹൃത്തുക്കളെ എനിക്കൊരു ആൺകുഞ്ഞു പിറന്നു. ഡോക്ടർമാർക്കും നേഴ്‌സുമാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും വേണം’- കാർത്തി കുറിച്ചു. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കാർത്തി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കാർത്തിയുടെ സഹോദരനും തമിഴ് സൂപ്പർസ്റ്റാറുമായ സൂര്യയും ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.

2011 ലാണ് കാർത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. 2013 ൽ ഇവർക്ക് മകൾ ഉമയാൾ പിറന്നു.