കാബൂള്‍: വിദ്യാഭ്യാസ മേഖലയില്‍ പുതിയ നിബന്ധനകളുമായി താലിബാന്‍ വിദ്യാഭ്യാസമന്ത്രി. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച്‌ ഇരുത്തി പഠിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാം, എന്നാല്‍ ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. സര്‍വ്വലകലാശാലകളിലെ നിലവിലെ പാഠ്യ പദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. അഫ്ഗാനില്‍ പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.