സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മഴ പെയ്യുന്ന കടല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റെഡ് ബാറ്റ് ആര്‍ട്ട് ഡോറിന്റെ ബാനറിന്‍ ഷാജി സി കൃഷ്ണനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഷാജി സി കൃഷ്ണന്‍ തന്നെയാണ്. ഛായാഗ്രഹണം ഗൗതം ശങ്കര്‍, സംഗീതം കൈലാസ് മേനോന്‍, എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്ബ്, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ് രാഗേഷ് നായര്‍, പരസ്യകല യെല്ലോ ടൂത്ത്‌സ്, സഹ സംവിധാനം മനു പിള്ള.അഞ്ചാം പാതിര, ഭൂമിയിലെ മനോഹര സ്വകാര്യം, കപ്പേള, മണിയറയിലെ അശോകന്‍, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങളിലാണ് താരം ഒടുവില്‍ വേഷമിട്ടത്.