ഡോക്ടർ ബി ആർ അംബേദ്കർ ഇൻറർനാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി “തെരുവോരങ്ങളിലെ ജീവിതങ്ങൾക്ക് ഒരു അത്താണി ” എന്ന പരിപാടിയിൽ അഞ്ഞൂറിൽപരം അശരണർക്ക് ഉച്ചഭക്ഷണപ്പൊതികളും കുടിവെള്ളവും മാസ്കും വിതരണം ചെയ്തു.
ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻറ് പന്മന തുളസിയുടെ അധ്യക്ഷതയിൽ കൊല്ലം ആശ്രാമം മൈതാനിയിൽ നടന്ന പരിപാടി ഫൗണ്ടേഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ വടക്കേവിള ശശി കോർഡിനേറ്റർസ് ആയ നവാസ് പള്ളിമുക്ക്, മനോജ് കൂനമ്പായിക്കുളം, ലതികാ പിള്ള, ജെയിംസ്, ഷാജി പട്ടത്താനം, വിനോദ് കിങ്ങിണി എന്നിവർ പങ്കെടുത്തു