പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ഉയരുന്ന എതിർശബ്ദങ്ങൾ ജിഹാദി സ്വരങ്ങളാണ്. സ്വന്തം സമുദായത്തെ ലക്ഷ്യമിട്ട് നടക്കുന്ന നാർക്കോട്ടിക് ജിഹാദിനെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിച്ച ബിഷപ്പിനെ വട്ടമിട്ട് ആക്രമിക്കുന്ന രീതി അപലപനീയമാണ് ബിഷപ്പിൻ്റെ ഭാഗത്ത് നിന്ന് മത സ്പർദ്ധ ഉണ്ടാകുന്ന ഒരു പരാമർശവും ഉണ്ടായിട്ടില്ല. എതിർശബ്ദമുയർത്തുന്നവരാണ് മുസ്ലീം സമുദായം ഒന്നടങ്കം ജിഹാദികളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു തെളിവുകളുടെ അടിസ്ഥാനത്തിൽ പാലാ ബിഷപ്പ് പറഞ്ഞ പരാമർശത്തിൽ നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം.ഡിവൈഎഫ്ഐ ഉം യൂത്ത് കോൺഗ്രസ്സും ജിഹാദികളുടെ സ്വരത്തിലാണ് പ്രതികരിക്കുന്നത്. ബിഷപ്പിനെ അനുകൂലിച്ച യൂണിറ്റ് ഭാരവാഹികളെ തള്ളിപ്പറഞ്ഞ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കൃസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത വ്യക്തമായിരിക്കുകയാണ്. തെരെഞ്ഞെടുപ്പിൽ കിട്ടിയ ജിഹാദി വോട്ടുകൾക്കുള്ള പ്രത്യുപകാരമാണ് ഇത്തരം പ്രതികരണങ്ങൾ എന്ന് വ്യക്തമാണ്. കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ്സ് വിഷയത്തിലും ജിഹാദികൾ ഉയർത്തിയ അതേ നിലപാടുകൾ തന്നെയാണ് ഈ രണ്ട് യുവജന സംഘടനകളും സ്വീകരിച്ചത് എന്നതും ജിഹാദിബന്ധത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും സി ആർ പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കി