ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,198 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,32,08,330 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,198 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,23,74,497 ആയി ഉയർന്നു. നിലവിൽ 3,91,516 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ 308 മരണങ്ങളാണ് കൊറോണയെ തുടർന്നാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 4,42,317 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്. 97.49 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിവാര ടിപിആർ 2.26 ശതമാനമാണ് . 2.10 ആണ് പ്രതിദിന ടിപിആർ.