സാന്‍മാര്‍ക്കസ്, ടെക്സസ്: സംസ്ഥാന യൂണിവേഴ്സിറ്റി ഫുട്ബോള്‍ താരം കംബ്രെയ്ല്‍ വിന്റേഴ്സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ടു പേര് പിടിയില്‍. നലിസാ ബ്രിയാന (20), ടൈറീക്ക് ഫിയാചൊ (20) എന്നിവരെയാണ് സാന്‍മാര്‍ക്കസ് പോലീസ് അറസ്റ്റു ചെയ്തത്.
സാന്‍മാര്‍ക്കസ് അക്വറീന സ്പ്രിംഗ് ഡ്രൈവിലെ ലോഡ്ജ് അപ്പാര്‍ട്ട്മെന്റിനു മുമ്ബില്‍ നവംബര്‍ 25നു വൈകിട്ടായിരുന്നു സംഭവം. വെടിവയ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെതുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസിന് നെഞ്ചില്‍ വെടിയേറ്റു കിടക്കുന്ന വിന്റേഴ്സിനെയാണ് കാണാന്‍ കഴിഞ്ഞത്. ഉടന്‍തന്നെ പ്രഥമ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സൊഫമൂറായിരുന്നു വിന്റേഴ്സ്. ടീമില്‍ ഡിഫന്‍സീവ് ബാക്കായിരുന്നുവെന്ന് കോച്ച് ജേക്ക് സ്വവിറ്റല്‍ പറഞ്ഞു. ഹൂസ്റ്റണില്‍ നിന്നുളള്ള വിന്റേഴ്സ് അലീഫ് ടെയ്ലര് ഹൈസ്കൂളില്‍ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. ഭാവിയിലെ നല്ലൊരു ഫുട്ബോള്‍ താരത്തെയാണ് നഷ്ടമായതെന്ന് യൂണിവേഴ്സിറ്റി കോച്ച് പറഞ്ഞു. യൂണിവേഴ്സിറ്റി അധികൃതരും വിന്റേഴ്സിന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചിച്ചു.