സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ 17 പേര്‍ കൂടി മരിച്ചു. 302 പേര്‍ക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 407 പേര്‍ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 356691 ആയി. രോഗമുക്തരുടെ ആകെ എണ്ണം 345622 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5857 ആണ്​.

ചികിത്സയിലുള്ള കോവിഡ്​ ബാധിതരുടെ എണ്ണം 5212 ആയി കുറഞ്ഞു. ഇതില്‍ 698 പേര്‍ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.7 ശതമാനമായി​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.