പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ച്‌ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുമായാണ് ഇവരെ നിയമിച്ചത്.മല്ലപ്പള്ളി ബ്ലോക്കില്‍ 13 സെക്ടറല്‍ ഓഫീസര്‍മാരെയും, അഞ്ച് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും നിയോഗിച്ചു.

പുള്ളിക്കീഴ് ബ്ലോക്കില്‍ എട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും, രണ്ട് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, കോയിപ്രം ബ്ലോക്കില്‍ 10 സെക്ടറല്‍ ഓഫീസര്‍മാരെയും, നാല് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, ഇലന്തൂര്‍ ബ്ലോക്കില്‍ 10 സെക്ടറല്‍ ഓഫീസര്‍മാരെയും, മൂന്ന് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, റാന്നി ബ്ലോക്കില്‍ 16 സെക്ടറല്‍ ഓഫീസര്‍മാരെയും, അഞ്ച് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, കോന്നി ബ്ലോക്കില്‍ 12 സെക്ടറല്‍ ഓഫീസര്‍മാരെയും, രണ്ട് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, പന്തളം ബ്ലോക്കില്‍ ഒന്‍പത് സെക്ടറല്‍ ഓഫീസര്‍മാരെയും, മൂന്ന് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, പറക്കോട് ബ്ലോക്കില്‍ 13 സെക്ടറല്‍ ഓഫീസര്‍മാരെയും, അഞ്ച് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും നിയോഗിച്ചു. അടൂര്‍, തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകളില്‍ രണ്ട് വീതം സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. അടൂരും, തിരുവല്ലയിലും ഓരോ സെക്ടറല്‍ അസിസ്റ്റന്റ്മാരെയും നിയോഗിച്ചു