കൈരളി ചാനലിനെതിരെ വിമര്‍ശനവുമായി മലയാളത്തിന്റെ പ്രിയ നടന്‍ സന്തോഷ് കീഴാറ്റൂര്‍. പേളി മാണിയുടെ ഗര്‍ഭവാര്‍ത്ത പങ്കുവച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരത്തിന്റെ പോസ്റ്റ്. ഇതാണോ കൈരളി ഇത്രയും തരംതാഴ്ന്നോ വാര്‍ത്താ ദാരിദ്ര്യം ആണോ…. ഇതെന്താ ‘ദിവ്യ ഗര്‍ഭമോ ‘ എന്നാണു സന്തോഷ് പരിഹസിക്കുന്നത്

സന്തോഷ് കീഴാറ്റൂര്‍ പോസ്റ്റ്

അയ്യേ.. ഇതാണോ കൈരളി
ഇത്രയും തരംതാഴ്ന്നോ
വാര്‍ത്താ ദാരിദ്ര്യം ആണോ…. ഇതെന്താ ‘ദിവ്യ ഗര്‍ഭമോ ‘
…. മറക്കരുത്
കര്‍ഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്‍്റെയും പൈസ കൊണ്ടാണ് ‘ജനതയുടെ ആത്മാവിഷ്കാരം’ എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല…..
രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാര്‍………