തൃശൂര്‍: കോവിഡ് ബാധിച്ച്‌ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു. ജീവപര്യന്തം തടവുകാരനായിരുന്ന എറണാകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന്‍(76) ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 18 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു മാറ്റിയിരുന്നു.